Friday, December 15, 2006
വെറുതേ
വെറുതെ എന്തെങ്കിലുമോക്കെ കുത്തികുറിക്കണം, പക്ഷേ എന്തിന് അറിയില്ല. എങ്കിലും എഴുതാതെ വയ്യ, ഒരു തരം വീര്‍പ്പുമുട്ടല്‍. എന്തിനെന്നറിയാത്ത ഒരു വീര്‍പ്പുമുട്ടല്‍. കുറച്ച് നാളായി ഇത് തുടങ്ങിയിട്ട്, ആരോടെങ്കിലും ഒന്ന് തുറന്ന് പറയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നിപ്പോയി. പക്ഷേ എന്ത് പറയും എന്നത് എന്നെ കുഴക്കി. എന്റെ ഈ മാറ്റം അവളും ശ്രദ്ധിച്ചിരിക്കുന്നു, ഇന്ന് രാവിലെ എന്തു പറ്റിയെന്ന് ചോദിച്ചു. ഒന്നും പറയാന്‍ തോന്നിയില്ല അത് കൊണ്ട് ഏയ് ഒന്നുമില്ല എന്ന് ഒറ്റവാക്കിലോതുക്കി, വിശ്വാസമാകാത്തതു കൊണ്ടോ എന്തോ ഒന്ന് തറപ്പിച്ച് നോക്കി . ഞാന്‍ വിശ്വസിച്ചിട്ടില്ല എന്ന് പറയാന്‍ ശ്രമിക്കുന്നത് പോലെ ഒന്നു കൂടി നോക്കിയപ്പോഴേക്ക് ഞാന്‍ തല തിരിച്ചു. എന്ത് പറയാനാണ് ഒരു വീര്പ്പുമുട്ടലെന്നോ, എന്നത്തേയും പോലെ അവളത് ചിരിച്ച് തള്ളും. അവള്‍ക്കെന്നല്ല ആര്‍ക്കും അത് മനസ്സിലാവുകയില്ല. മനസ്സിന്റെ ഈ വീര്പ്പ്മുട്ടല്
Subscribe to:
Post Comments (Atom)
5 comments:
സ്വാഗതം.
എന്ത് വീര്‍പ്പുമുട്ടല്‍? നല്ലൊരു പോസ്റ്റ് ഇടൂ. ഒക്കെ മാറും . :)
മുഖുമ്മൂടി അണിഞു ബൂലോകത്തെത്തുന്നതു ചില സൌകര്യങള്‍,സ്വകാര്യത എന്നിവക്കും ആയികുടെ? വീണ്ടും കാണാം!
സ്വാഗതം
ഈ കൊച്ചന്റെ പോസ്റ്റ് വായിച്ച് കമന്റിടാന്‍ മനസ്സ് കാണിച്ച എല്ലാവര്ക്കും വളരെ നന്ദിയുണ്ട്. കൂടുതല്‍ പോസ്റ്റുകളുമായി വീണ്ടും വരുന്നതാണ്.
Dear Friend,
There are sooooooooooo many topics under the sun!
Just express freely....write more!
Best Of Luck!
Sasneham,
Anu
Post a Comment