Friday, December 15, 2006
വെറുതേ
വെറുതെ എന്തെങ്കിലുമോക്കെ കുത്തികുറിക്കണം, പക്ഷേ എന്തിന് അറിയില്ല. എങ്കിലും എഴുതാതെ വയ്യ, ഒരു തരം വീര്‍പ്പുമുട്ടല്‍. എന്തിനെന്നറിയാത്ത ഒരു വീര്‍പ്പുമുട്ടല്‍. കുറച്ച് നാളായി ഇത് തുടങ്ങിയിട്ട്, ആരോടെങ്കിലും ഒന്ന് തുറന്ന് പറയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നിപ്പോയി. പക്ഷേ എന്ത് പറയും എന്നത് എന്നെ കുഴക്കി. എന്റെ ഈ മാറ്റം അവളും ശ്രദ്ധിച്ചിരിക്കുന്നു, ഇന്ന് രാവിലെ എന്തു പറ്റിയെന്ന് ചോദിച്ചു. ഒന്നും പറയാന്‍ തോന്നിയില്ല അത് കൊണ്ട് ഏയ് ഒന്നുമില്ല എന്ന് ഒറ്റവാക്കിലോതുക്കി, വിശ്വാസമാകാത്തതു കൊണ്ടോ എന്തോ ഒന്ന് തറപ്പിച്ച് നോക്കി . ഞാന്‍ വിശ്വസിച്ചിട്ടില്ല എന്ന് പറയാന്‍ ശ്രമിക്കുന്നത് പോലെ ഒന്നു കൂടി നോക്കിയപ്പോഴേക്ക് ഞാന്‍ തല തിരിച്ചു. എന്ത് പറയാനാണ് ഒരു വീര്പ്പുമുട്ടലെന്നോ, എന്നത്തേയും പോലെ അവളത് ചിരിച്ച് തള്ളും. അവള്‍ക്കെന്നല്ല ആര്‍ക്കും അത് മനസ്സിലാവുകയില്ല. മനസ്സിന്റെ ഈ വീര്പ്പ്മുട്ടല്
Monday, November 27, 2006
ഇന്‍ഡീസന്റ് ബോയ് അഥവാ ഡീസന്റ് കച്ചറ
കുറച്ച് നാളായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു ആഗ്രഹമാണ് ഒരു ബ്ലോഗ് തുടങ്ങണം എന്ന്,എന്നാല്‍ എവിടെ തുടങ്ങണമെന്നതായിനുന്നു ഏറ്റവും കുഴക്കിയത്.പച്ചരി വാങ്ങാനുള്ള ഓട്ടങ്ങളെ പഴിച്ചു കൊണ്ട് ആ ആഗ്രഹം അവിടെ തന്നെ കിടന്നു. ഈയിടെയാണ് ഇന്റര്‍നെറ്റില്‍ വല വീശുന്നതിനിടക്കു കുറച്ച് മലയാളമുത്തുകള് കിട്ടിയത്.നാടിന്റെ നിറവും മണവുമുള്ള ആ മുത്തുകളാണ് ഇങ്ങനെ ഒരു സംരഭത്തിന് ഇപ്പോള്‍ പ്രേരിപ്പിച്ചത്.എന്നാ എന്ത് എഴുതണം എന്നതാണ് ഇപ്പോഴും കുഴക്കുന്നത്.
പിന്നെ മുപ്പത്തിമുക്കോടി ബ്ലോഗ് ദേവകളേയും മനസ്സില്‍ ധ്യാനിച്ച് അങ്ങട് തുടങ്ങി. എന്നാലും ഒരു വിഷയം വേണമല്ലോ, ഒരു കാര്യം ചെയ്യാം ഈ ബ്ലോഗിന്റെ പേരില്‍ നിന്ന് തന്നെയാവട്ടേ..കുറച്ച് പേരെങ്കിലും വിചാരിച്ചിട്ടുണ്ടാകും എന്താപ്പാ ഇങ്ങനെ ഒരു പേര്.ഇത് ഞാന്‍ ഈ വലയില്‍ കേറിയ കാലം കള്ളമെന്തെന്ന് അറിയാത്ത പൈതല്‍ സ്വന്തം പേരിലൊരു ഈ -മെയില്‍ ഐഡി ഉണ്ടാക്കി, ഒരു കുഴപ്പം മാത്രം കച്ചറ കാണിച്ചാ ആളേ തിരിച്ചറിയും. പിന്നെ ഫീമെയിന്റെ പേരുമായി വെരുന്ന സഹമുറിയന്മാരും. അപ്പോ പിന്നെ അവന്മാരുടെ കൈയില്‍ നിന്നും രക്ഷപ്പെടുവനായി വേറെ ഒരു ഐ ഡി ഉണ്ടാക്കാം എന്നു തീരുമാനിച്ചു. അപ്പോളും പേരു തന്നെ പ്രശ്നം ( ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ച മഹാന്റെ കാലത്ത് ഈ ബൂലോഗ വലയില്ലാത്തത് കൊണ്ട് അങ്ങേര് രക്ഷപെട്ടു. ബുദ്ധിമുട്ടുന്നതു നമ്മളേ പോലുള്ള പാവങ്ങളാണലോ.). നല്ല ഒരു പേരിന്റെ ഗുണം ഇവിടെ വല വീശുന്ന പല ചേട്ടന്മാരും സമ്മതിച്ച് തരും. ഈ വലയില്‍ അതാണലോ നമ്മളുടെ എല്ലാം, കണ്‍കണ്ട ദൈവം. നല്ല ചെത്ത് പിള്ളേര്‍സിനെ വീഴിക്കാന്‍ അത് തന്നെ വേണം ( അങ്ങനെ ഒന്ന് ശ്രമിച്ചതിന്റെ പേരിലാണ് എനിക്ക് വേറെ ഐ ഡി ഉണ്ടാക്കേണ്ടി വന്നത് ). അപ്പോളാണ് നാട്ടിലെ പേര് കേട്ട പഠിപ്പിസ്റ്റായ ഞാന്‍ ക്ലാസ്സ് കട്ട് സിനിമക്ക് കേറുന്നത് കണ്ട് ബോധം കെട്ട് വീണ എന്റെ അയല്‍വാസി പറഞ്ഞതു ഓര്‍മ്മ വന്നത് “ അവന് ഇവിടെ ഒക്കെ കട്ടക്ക് കട്ടയാ ടൌണില്‍ ചെന്നാ അവന് അവിടെ ഭാര്യയും മക്കളുമാ, അവനാള് ഒരു ഡീസന്റ് കച്ചറയാ ”. പിന്നെ മനസ്സിലും സിരകളിലും സിനിമയുമായി കുറെ കാലം, അവസാനം കൌമാരത്തിലേക്ക് പിച്ച വെക്കുന്ന ഞാന്‍ എന്റെ സഹോദരിയുടേയും അവളുടെ സുന്ദരികളായ സഖിമാരുടേയും ഒപ്പം കളിക്കുന്നതില്‍ അസൂയ പൂണ്ട എന്റെ കൂട്ടുക്കാര് എന്നിലെ നിഷ്ങ്കളകത മനസ്സിലാക്കാതെ കൃഷ്ണന് എന്നു പേര് മാറ്റിയത് വരേ ( കളിക്കാന്‍ കോറം തികയാതെ വിഷമിക്കുന്ന എന്റെ കുഞ്ഞനുജത്തിയെ സഹായികുന്നതു ഒരു തെറ്റാണോ കൂട്ടുക്കാരെ , പിന്നെ കളിയല്ലേ സഖിമാരല്ലേ ചട്ടിയും കലവുമല്ലേ തട്ടിയും മുട്ടിയും എന്നോക്കെ വരും ) . എന്ന പിന്നെ അതാകട്ടേ പേര് എന്ന് കരുതി. ‘ ഡീസന്റ് കച്ചറ ’ നല്ല പേര് അല്ലേ മറ്റൊരു തരത്തില്‍ പറഞ്ഞാ മാന്യനായ തെമ്മാടി. ഈ സിനിമയില്‍ കാണുന്ന പോലെ. എല്ലാ കച്ചറയുമുണ്ട് എന്നാ തികഞ്ഞ മാന്യന്, ശരിക്കും പറഞ്ഞ ഒരു വിരോധാഭാസം.
എന്നാ ഈ വിരോധാഭാസത്തില്‍ നിന്നുമാകട്ടേ തുടക്കം എന്നു വച്ചു. ഇന്നത്തെ കാലത്ത് എത്ര പേരുണ്ട് സത്യം തുറന്നു പറയാന്‍ ചങ്കൂറ്റമുള്ളവര്‍. അല്ലങ്കില്‍ തന്റെ ശരിയായ മുഖം പുറം ലോകത്ത് വെളിപ്പെടുത്താന്‍ ധൈര്യമുള്ളവര്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ എല്ലാവരും ഒരു മുഖമൂടി ധരിച്ചാണ് നടക്കുന്നത്. വിവര സാങ്കേതികവിദ്യയുടെ വിരലില്‍ തൂങ്ങി ലോകമെമ്പാടും മലയാളി കീഴടക്കുമ്പോളും ഈ ഒരു മുഖമൂടി അവശേഷിക്കുന്നു. എങ്കിലും നാട്ടില്‍ ഇതേ മുഖമൂടിയിട്ട് നടക്കുന്നവര്‍ക്കെതിരേ ഘോരം ഘോരം പ്രസംഗിക്കാനും ഈ ബൂലോഗവലയില് ചര്‍ച്ചചെയ്യാനും മറക്കാറില്ല. ( ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാനും അത് തന്നെയാണ് ചെയ്യുന്നത് ). എന്നിട്ട് പറയും നമ്മുടെ നാട് അതിന്റെ പുറംപ്പൂച്ചിന്റെയും സാസ്കാരീകപാപ്പരത്തിന്റേയും മുഖമൂടി മാറ്റി ലോകത്തെ അഭിമുഖീകരികണമെന്ന് ( ഇതിന്റെ അര്‍ത്ഥം ചോദിക്കരുത്, എനിക്ക് ഇതു വരെ ഇതിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ഇത് ഒരു മാസികയില്‍ വായിച്ചതാണ്. കുറെ വാച്ചകങ്ങള്‍ കൊണ്ടുള്ള ഒരു കസറത്ത്. ഇന്നത്തെ പുത്തന്‍ അവതരകരുടെ സോറി വീ ജേ കളുടെ പേക്കൂത്ത് പോലെ ).
ഇത് ഒരു വലിയ പ്രശ്നത്തിലേക്കാണു നമ്മളെ നയിക്കുന്നത്. ഐഡന്റിറ്റി ക്രൈസ്സിസ് എന്ന ഓമന പേരിലറിയപ്പെടുന്ന വ്യക്തിത്വ ... ( എന്തോ ഒന്ന് മറന്നു പോയി ). താന്‍ ആര് എന്ന് അറിയാതുഴലുന്ന അവസ്ഥ അതായത് മറ്റൊരാളാവാന് ശ്രമ്മിച്ച് തന്റെ തന്നെ വ്യക്തിത്വത്തേ വെറുക്കുന്ന അല്ലെങ്കില്‍ മനസ്സിലാകാന്‍ പറ്റാത്ത അവസ്ഥ. ഇത് കൂടുതലും അനുഭവപ്പെടുന്നത് നമ്മളെ പോലുള്ള പ്രവാസികളക്കും മക്കള്‍ക്കും ആണ്. മറ്റുള്ളവരെ അനുകരിച്ച് സ്വന്തം വ്യക്തിത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്ന താന്‍ വളര്‍ന്നു വന്ന മണ്ണിനേയും തന്നെ വളര്‍ത്തി വലുതാക്കിയ മനുഷ്യരേയും മറക്കാന്‍ ശ്രമ്മിച്ച് പരാജയപ്പെടുന്ന പ്രവസിക്കും അക്കരപ്പച്ച കണ്ട് കണ്ണു മഞ്ഞളിച്ച് ഇരിക്കുന്ന സ്വദേശിക്കും. സ്വന്തം വ്യക്തിത്വത്തെ മനസ്സിലാക്കാതെ അതിനെ ബഹുമാനിക്കാതെ താന്‍ ആര് എന്നറിയാന്‍ ശ്രമിക്കാതെ കസ്തൂരിയുടെ ഉറവിടമന്വേഷിച്ച് നടക്കുന്ന കസ്തൂരിമാനിനെ പോലെ അലയാതെ സ്വയം മനസ്സിലാക്കുക. നാമ്മെല്ലാം മലയാളമണ്ണിന്റെ മക്കളെന്നു മനസ്സിലാക്കുക, അതില്‍ അഭിമാനം കൊള്ളുക........
ഹൂ....... ഇനി ഒന്നു ശ്വാസം വിടാം........ ഒരു വിധം എത്തിച്ചു.... അല്ലാ ഇപ്പളാ ഓര്‍ത്തത് ഈ പ്രവാസിയുടെ വിപരീതം എന്താണ്... ആവോ ആര്‍ക്കറിയാം എന്തേലുമാവട്ടേ.

Subscribe to:
Posts (Atom)